KeralaLatest NewsNews

നടന്‍ മധുവിന്റെ മരണ വാര്‍ത്ത : പൊലീസിന് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: ഇത്തവണ സോഷ്യല്‍ മീഡിയ കൊന്നത് മുതിര്‍ന്ന താരം മധുവിനെ. വാര്‍ത്ത
വന്‍ പ്രചാരം നേടുകയും ചെയ്തു. ഇതോടെ വ്യാജന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. മധുവിന്റെ വ്യാജമരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മധുവിന്റെ മകള്‍ ഉമ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്തയോട് ചെറുചിരിയോടെയാണ് മധു പ്രതികരിച്ചത്.സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജമരണവാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ സീരിയല്‍ താരവും നിര്‍മാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം. ‘അതു സാരമില്ല’ എന്നായിരുന്നു ചെറിയൊരു ചിരിയോടെയുളള മധുവിന്റെ മറുപടി.

നടന്‍ ജഗതി ശ്രീകുമാര്‍, തെന്നിന്ത്യന്‍ താരം രേഖ, ഗായിക എസ് ജാനകി തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തില്‍ വ്യാജ മരണവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു പൊതുചടങ്ങില്‍ വച്ച് വ്യാജവാര്‍ത്ത ചമയ്ക്കുന്നവരെ നടി രേഖ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു രേഖയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button