Latest NewsNewsIndia

മോദി സർക്കാരിനെ അവിശ്വസിച്ച ഇടത് പാർട്ടികൾ കണ്ണ് നിറയെ കാണട്ടെ; ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു

ന്യൂഡല്‍ഹി: ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു. ബലാകോട്ട് ആക്രമണം കെട്ടുകഥയാണെന്ന് പ്രചരിപ്പിച്ച ഇടതു പാർട്ടികൾക്കുള്ള സൈന്യത്തിന്റെയും, മോദി സർക്കാരിന്റെയും ശക്തമായ മറുപടിയാണ് വീഡിയോ.

അതേസമയം, പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്. വലിയ തെറ്റ് എന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വ്യോമസേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്. പാകിസ്താനില്‍ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ്‌ ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മിസൈല്‍ പതിച്ച ശേഷം രണ്ടായി പിളര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴെ വീണത്. ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

നമ്മള്‍ തൊടുത്ത മിസൈല്‍ തന്നെയാണ് എംഐ17 വി2 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ തകര്‍ത്തത് എന്ന് വ്യക്തമായി- എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ് പറഞ്ഞു. ഉത്തരവാദിയായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button