Latest NewsNewsIndia

സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ലെന്ന് ജനറൽ സെക്രട്ടറി; ജന പിന്തുണ കുറയുമ്പോൾ പുതിയ നയങ്ങൾ പരീക്ഷിക്കാൻ പാർട്ടി ഒരുങ്ങുന്നു

ന്യൂഡൽഹി: സിപിഎമ്മിന് ജന പിന്തുണ കുറഞ്ഞുവരുന്നതായും പാർട്ടിക്ക്‌ ഒറ്റയ്ക്ക് നിന്ന്‌ ശക്‌തിപ്പെടാനാകുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. യുവാക്കൾ പാർട്ടിയിലേക്ക് വരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

പാർട്ടിയുടെ രാഷ്ട്രീയ ഇടപെടൽ കുറഞ്ഞു . ഇത് വീണ്ടെടുക്കാനുള്ള 2015ലെ പ്ലീനം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനായില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ഇത് കാരണമായെന്നും യെച്ചൂരി പറഞ്ഞു. ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ലെന്ന് കേന്ദ്രകമ്മിറ്റി നയങ്ങൾ വിശദീകരിക്കുന്നതിനിടയിലായിരുന്നു യെച്ചൂരിയുടെ പരാമർശം. മാത്രമല്ല യുവാക്കളെ പാർട്ടിയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രായപരിധി ഏർപ്പെടുത്താനും ആലോചനയുണ്ട് .

നിലവിൽ ബംഗാളിൽ 60 വയസ് പിന്നിട്ടവരെ പുതുതായി സംസ്ഥാന കമ്മിറ്റിയിൽ എടുക്കുന്നില്ല . മാത്രമല്ല 75 പിന്നിട്ടവരെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട് . ഇത് എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരാനാണ് ആലോചിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button