Latest NewsNewsTechnology

പുതിയ മെസ്സേജിങ് ആപ് അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

വമ്പൻ മാറ്റത്തിനൊരുങ്ങി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം. ത്രെഡ്സ് എന്ന പേരില്‍ പുതിയ ക്യാമറ ഫസ്റ്റ് മെസേജിംഗ് ആപ്പ് ആണ് ഇന്‍സ്റ്റഗ്രാമിനായി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. സ്നാപ് ചാറ്റിന് സമാനമായിരിക്കും ഇതെന്ന് സൂചനയുണ്ട്. ക്ലോസ് ഫ്രണ്ട് ലിസ്റ്റിവുള്ളവര്‍ക്ക് മാത്രമേ ഇതിലൂടെ ചാറ്റ് ചെയ്യാൻ സാധിക്കു. ക്ലോസ് ഫ്രണ്ട്സിനെ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

INSTAGRAM TREAD

ക്യാമറ ഡയറക്ടായി ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യം. ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ ഷെയറു ചെയ്യാനുള്ള ഷോര്‍ട്ട് കട്ട് ടാബുകൾ എന്നിവ ഇതിലുണ്ട്. ത്രെഡ്സും ഇന്‍സ്റ്റഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍,മെസേജ് നോട്ടിഫിക്കേഷന്‍ ഇന്‍സ്റ്റഗ്രാമിലാവും വരിക. ഫോണില്‍ ഇന്‍സ്റ്റഗ്രാം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും ത്രെഡ്സ് പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ ഈ അപ് ലഭ്യമാണ്.

INSTAGRAM TREADS

shortlink

Related Articles

Post Your Comments

Related Articles


Back to top button