KeralaLatest NewsNews

സ്ത്രീകളെ അവഹേളിക്കുന്ന വിവാദ പരാമർശവുമായി മന്ത്രി ജി സുധാകരന്‍; ഉപതെരഞ്ഞെടുപ്പ് ചൂടു പിടിക്കുന്നു

അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു

ആലപ്പുഴ: സ്ത്രീകളെ അവഹേളിക്കുന്ന വിവാദ പരാമർശവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. മുൻപും ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ ജി സുധാകരൻ നടത്തിയിട്ടുണ്ട് .പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന വിവാദ പരാമർശമാണ് മന്ത്രി നടത്തിയത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നത്.

അരൂരിൽ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോൾ എങ്ങനെയാണ് വികസനം കൊണ്ടുവരിക. അവിടെ വരേണ്ടത് ഒരു ഇടത് എം എൽ എ യാണെന്നും സുധാകരൻ പറഞ്ഞു. തൈക്കാട്ടുശേരിയിൽ നടന്ന കുടുംബ യോഗത്തിനിടയിലായിരുന്നു ഈ പരാമർശം.

കീഴാറ്റൂരിൽ ബൈപാസിനെതിരെ സമരം നടത്തുന്നവർ വയൽക്കിളികളല്ല വയൽക്കഴുകന്മാരാണെന്നും ,ലോകബാങ്ക് സീനിയർ ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ് ഡോക്ടർ ബെർണാഡ് അരിറ്റുവ നീഗ്രോയാണെന്നും, അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button