Life Style

രാത്രി ഉറങ്ങാറില്ല? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആരോഗ്യമുള്ള ഒരു വ്യക്തി ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണവും വെള്ളവും എത്രത്തോളം അനിവാര്യമാണോ അത്രത്തോളം തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് ഉറക്കവും. ഉറക്കക്കുറവ് ഉന്മേഷം കുറയ്ക്കുകയും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് വിഷാദ രോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കും ഉറക്കക്കുറവ് വഴി വെയ്ക്കും.

ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് ഓര്‍മ്മക്കുറവ്. ഉറക്കം കൃത്യമായി ലഭിക്കാത്തത് കുട്ടികളില്‍ പഠന വൈകല്യത്തിനും മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവിയ്ക്കും വഴിവെയ്ക്കും. ഉറക്കമില്ലായ്മ രോഗ പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. തലവേദന, കാഴ്ച്ചക്കുറവ്, ശരീരവേദന, ക്ഷീണം എന്നിവയും ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.

ഉറക്കത്തിന് മുന്‍പ് അമിതഭക്ഷണം കഴിക്കുകയോ കഫീന്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ കുടിക്കുകയോ ചെയ്യരുത്. പുകവലി, മദ്യപാനം എന്നിവയും ഉറങ്ങുന്നതിന് മുന്‍പെ ഒഴിവാക്കാം. ഉറങ്ങുന്നതിന് മുന്‍പ് ടിവി കാണുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button