Latest NewsNewsIndia

ചാവേറാക്രമണം നടത്താന്‍ പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി വിവരം : രാജ്യ തലസ്ഥാനം കനത്ത ജാഗ്രതയില്‍ : നവരാത്രി ആഘാഷങ്ങളുടെ മറവില്‍ ആക്രമണം നടത്താന്‍ പദ്ധതിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ചാവേറാക്രമണം നടത്താന്‍ പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി വിവരം. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ക്കു നേരെ ചാവേറാക്രമണ ലക്ഷ്യവുമായാണ് ആയുധധാരികളായ 4 പാക്ക് ഭീകരര്‍ ഡല്‍ഹിയിലേക്കു കടന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനം അതീവ സുരക്ഷാവലയത്തിലാണ്. നവരാത്രി ആഘോഷങ്ങളുടെ മറവില്‍ ആക്രമണം നടത്തുകയാണു ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്നറിയിപ്പു നല്‍കി.

ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികാരം ചെയ്യുമെന്ന ഭീഷണിക്കത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്കു കഴിഞ്ഞ ദിവസം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഷംഷേര്‍ വാനി എന്നയാളുടെ പേരിലാണ് എഴുതിയിരിക്കുന്നത്.

ഡല്‍ഹിക്കു പുറമേ ജമ്മു കശ്മീര്‍, പഞ്ചാബ്, യുപി എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലും ആക്രമണ മുന്നറിയിപ്പുണ്ട്. അമൃത്സര്‍, പഠാന്‍കോട്ട് (പഞ്ചാബ്), ശ്രീനഗര്‍ (കശ്മീര്‍), ഹിന്‍ഡന്‍ (യുപി) എന്നീ വ്യോമത്താവളങ്ങളാണു ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാമത്തെ വലിയ ജാഗ്രതാ സൂചനയായ ഓറഞ്ച് അലര്‍ട്ട് ഇവിടെ പ്രഖ്യാപിച്ചു.

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഐബി മേധാവി അരവിന്ദ് കുമാര്‍ എന്നിവര്‍ ഇന്നലെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കി. ഡല്‍ഹി പൊലീസ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കു കടക്കുന്ന വാഹനങ്ങള്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button