Life Style

പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതുതന്നെ; പക്ഷേ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കൃത്രിമമായി പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് കാത്സ്യം കാര്‍ബൈഡ്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്ന മാരക വിഷ വസ്തുവാണ് കാത്സ്യം കാര്‍ബൈഡ്. അമിത അളവില്‍ കാര്‍ബൈഡുകള്‍ ഉള്ളിലെത്തിയാല്‍ തലച്ചോറിന്റേയും നാഡീവ്യൂഹത്തിന്റേയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കൃത്രിമമായി പഴുപ്പിച്ച പഴങ്ങളുടെ ഉള്‍വശം നന്നായി പഴുക്കില്ല. ഇത്തരത്തിലുള്ളവയുടെ ഉള്‍വശം കല്ലിച്ചിരിക്കും. ഫലവര്‍ഗങ്ങള്‍ വാങ്ങി രണ്ട് ദിവസം കഴിഞ്ഞാല്‍ ഇത്തരത്തിലുള്ളവയുടെ തൊലി പുറമെ കറുത്ത പാടുകള്‍ ദൃശ്യമാകും. പഴത്തിന്റെ എല്ലാ ഭാഗത്തും ആകര്‍ഷകമായ നിറം ഉണ്ടാകുമെങ്കിലും മധുരവും മണവും സാധാരണ പഴങ്ങളെ പോലെ ഉണ്ടാകില്ല.

പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ശുദ്ധജലത്തില്‍ നന്നായി കഴുകണം. ഉപ്പിട്ട വെള്ളത്തില്‍ പഴങ്ങള്‍ കഴുകിയെടുക്കണം. ഇത് വഴി 75-80 ശതമാനത്തോളം വിഷാംശം നീക്കം ചെയ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button