Latest NewsNewsIndia

മെട്രോ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തനായി ആയിരത്തിലധികം മരങ്ങള്‍ മുറിച്ചു : പ്രതിഷേധവുമായി എത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുംബൈ : മെട്രോ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തനായി ആയിരത്തിലധികം മരങ്ങള്‍ മുറിച്ചു. പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മെട്രോ 3 പദ്ധതിയുടെ കാര്‍ഷെഡ് നിര്‍മാണവുമായി ബന്ധപ്പെട്ടു വനമേഖലയായ ആരെ കോളനിയിലെ മരംമുറിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. മരം മുറിക്കുന്നതിനു വെള്ളിയാഴ്ച രാത്രി മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.

ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തില്‍ 38 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. ഇതുവരെ പ്രദേശത്തെ ആയിരത്തിലധികം മരങ്ങള്‍ മുറിച്ചെന്നാണ് സൂചന. സംഭവത്തില്‍ അടിയന്തരമായി ഇടപെടാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷ ബോംബെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശനിയാഴ്ച വീണ്ടും തള്ളി. ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ കോടതി ഉത്തരവിട്ടു.

ആരെ കോളനിയിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ നല്‍കിയ നാല് ഹര്‍ജികള്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു മരം മുറിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button