KeralaLatest NewsNewsSports

വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം; കേസ് റെജിസ്റ്റർ ചെയ്‌തു

കോട്ടയം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് റെജിസ്റ്റർ ചെയ്‌തു. പാലായിൽ ആണ് അപകടം നടന്നത്. പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. പാലാ ഡിവൈഎസ്പിയും വിദ്യാഭ്യാസ ഉപ ഡയറക്ടറും അന്വേഷണം നടത്തി, നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

അപകടത്തിൽ തലയോട്ടി തകർന്ന അഫേൽ ജോൺസനെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടിയുടെ നിലയിൽ പുരോഗതിയില്ല.

ഒരേ വേദിയിൽ ഒരേ ഫിനിഷിംഗ് പോയിന്റ് നിശ്ചയിച്ച് ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് പാലാ ആർഡിഒ അനിൽ ഉമ്മൻ വ്യക്തമാക്കി. അതിനിടെ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് അത്‌ലറ്റിക് മീറ്റിൽ മത്സരങ്ങൾ നടത്തിയതെന്ന് ആർഡിഒ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ ശ്രദ്ധ കുറവുമൂലമാണ് അപകടം സംഭവിച്ചതെന്ന സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ വാദം ഇതോടെ പൊളിഞ്ഞു. സംഘാടകർക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് ജില്ലാ കളക്ടർ ഉടൻ സർക്കാരിന് സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button