KeralaLatest NewsNews

ബസപകടം : നിരവധിപേർക്ക് പരിക്കേറ്റു

മലപ്പുറം : ബസപകടത്തിൽ നിരവധിപേർക്ക് പരിക്ക്. മലപ്പുറം കു​റ്റി​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു 25 ഓ​ളം പേ​ര്‍​ക്കാണ് പരിക്കേറ്റത്. രാ​വി​ലെ എ​ട്ടോടെ​ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നു കു​റ്റി​പ്പു​റത്തേക്ക് വ​രി​ക​യാ​യി​രു​ന്ന “റോ​യ​ല്‍’ എന്ന ബ​സ്, ദേ​ശീ​യപാ​ത​യി​ല്‍ കു​റ്റി​പ്പു​റം റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​നു മു​ക​ളി​ല്‍ നിയന്ത്രണം വിട്ടു മ​റി​യുകയായിരുന്നു. പാ​ല​ത്തില്‍ നിന്നും താഴ്ചയിലേക്ക് മറിയാതിരുന്നതിനാല്‍ വ​ന്‍ ദു​ര​ന്ത​മാണ് ഒഴിവായത്.

തി​രൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും, ഹൈ​വേ പോ​ലീ​സും, കു​റ്റി​പ്പു​റം പോ​ലീ​സും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​. പ​രി​ക്കേ​റ്റ​വ​രെ കു​റ്റി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സര്‍ക്കാര്‍ ആ​ശു​പ​ത്രി​യി​ലും ന​ട​ക്കാ​വ്, എ​ട​പ്പാ​ള്‍ എ​ന്നിവടങ്ങളിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം തടസപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button