KeralaLatest NewsNews

അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചതിരിഞ്ഞ് മഴയ്‌ക്കൊപ്പം കനത്ത ഇടിയും മിന്നലും ഉണ്ടായിരിക്കുമെന്നും, ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്ത് മണിവരെയാണ് കനത്ത ഇടിമിന്നലിന് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button