Latest NewsUAENewsGulf

യുഎഇയിൽ പലയിടത്തും ഇന്നു ശക്തമായ മഴ പെയ്ത

ദുബായ് : യുഎഇയിൽ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്ത. ഇന്നു രാവിലെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ പെയ്തു. കദ്ര, ഖുദൈറ, വാദി സിജി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ ശക്തമായ മഴ പെയ്തത്. അൽ ഖൈൽ, മസാഫി, മനാമ എന്നിവിടങ്ങളിലും മഴ പെയ്തതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴ പെയ്തിരുന്നു.

അതേസമയം കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഇതു പൊടിക്കാറ്റായി മാറിയേക്കാം. മഴ പെയ്തതോടെ രാജ്യത്ത് താപനില കുറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button