CricketNewsIndiaSports

വനിത ടി20: അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം

സൂററ്റ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിത ടി20യിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. സൂറ്റില്‍ നടന്ന ആറാം മത്സരത്തില്‍ 105 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.3 ഓവറില്‍ 70ന് പുറത്താവുകയായിരുന്നു. മൂന്ന് മത്സരങ്ങള്‍  ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ഒരെണ്ണമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. രണ്ടു മത്സരങ്ങൾ മഴ കാരണം തടസപ്പെട്ടിരുന്നു.

വേദ കൃഷ്ണമൂര്‍ത്തി (26), അരുന്ദതി റെഡ്ഡി (22) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ഷെഫാലി വര്‍മ (4), സ്മൃതി മന്ഥാന (5), ജമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (1), ദീപ്തി ശര്‍മ (2), താനിയ ഭാട്ടിയ (0) എന്നിവരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി നദൈന്‍ ഡി ക്ലര്‍ക്ക് മൂന്ന് വിക്കറ്റും, അന്നെ ബോഷ്, ഷബ്‌നിം ഇസ്മയില്‍, നൊന്‍ഡുമിസോ ഷാന്‍ഗേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണര്‍മാരായ ലിസെല്ലേ ലീ (84), സുനെ ലുസ് (62) എന്നിവരുടെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിൽ എത്തിച്ചത്. പൂനം യാദവ്, അരുന്ദതി റെഡ്ഡി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.

shortlink

Related Articles

Post Your Comments


Back to top button