Latest NewsKeralaNews

ഷാ​നി​മോ​ൾ ഉ​സ്മാ​നെതിരെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ പൂതന പരാമർശം : നിലപാട് വ്യക്തമാക്കി കോ​ടി​യേ​രി ബാലകൃഷ്ണൻ

തിരുവനന്തപുരം : അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രേ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ പൂതന പരാമർശത്തിൽ നിലപാട് വ്യക്തമാക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പരാമർശം പരിശോധിക്കും. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​യിരുന്നു പ​രാ​മ​ർ​ശമെന്നു സു​ധാ​ക​ര​നോ​ട് ചോ​ദി​ക്കും. സു​ധാ​ക​ര​ൻ അ​റി​യ​പ്പെ​ടു​ന്ന ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​ണ്. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​നോ​ട് സി​പി​എ​മ്മി​ന് യോ​ജി​പ്പി​ല്ല. പ്ര​സ്താ​വ​ന തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും കോ​ടി​യേ​രി പറഞ്ഞു.

അതേസമയം പൂതന പരാമർശത്തിൽ, ഷാനിമോൾ ഉസ്മാനോട് മന്ത്രി ജി സുധാകരൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. പാർട്ടി നേതൃത്വവും വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചില്ല. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറി. അരൂരിൽ പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സിപിഎമ്മും മന്ത്രി ജി സുധാകരനും പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ വോട്ട് നേടി ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button