KeralaLatest NewsNews

ക്ലാസ് കട്ട് ചെയ്ത് നഗരത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ പോലീസ് നിരീക്ഷണത്തില്‍

കോഴിക്കോട്•ക്ലാസ് കട്ട് ചെയ്തും യൂണിഫോമിലുമെല്ലാം നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഇനി കര്‍ശന പോലീസ് നിരീക്ഷണത്തില്‍.

ബീച്ച് റോഡ്‌, ഭട്ട് റോഡ്‌, സരോവരം ബയോപര്‍ക്ക്, ബേപ്പൂര്‍ പുലിമുട്ട് എന്നിവിടങ്ങളില്‍ മറ്റു സ്ഥലങ്ങളിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ പോതുഞ്ഞങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ പെരുമാറുന്നതിനെതുടര്‍ന്നാണ് നടപടി. ഈ സ്ഥലങ്ങളില്‍ മഫ്തിയില്‍ പോലീസിനെ വിന്യസിക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കി.

സ്കൂളുകളിലും കോളേജുകളിലും കൃത്യമായി എത്തിച്ചേരാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ യഥാസമയം അധ്യാപകര്‍ ഫോണിലൂടെ വിവരമറിയിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button