Latest NewsNewsIndia

ബിഗ്ബോസ് താരത്തിന്റെ വാഹനമിടിച്ചു; സ്വിഗ്ഗി ഡെലിവറി ബോയിക്ക് പരിക്ക്

ചെന്നൈ: തമിഴ് ബിഗ് ബോസ് താരത്തിന്റെ വാഹനം സ്വിഗ്ഗി ഡെലിവറി ബോയിയെ ഇടിച്ചു. തമിഴ് ബിഗ്ബോസ് സീസണ്‍ 2 താരമായ യാഷിക അനാദിന്റെ കാറാണ് നിയന്ത്രണം വിട്ടു ഡെലിവറി ബോയിയെ ഇടിച്ചു തെറിപ്പിച്ചത്. സംഭവ സ്ഥലത്തു നിന്നും താരം ആളുകള്‍ ഓടികൂടുന്നതു കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടുകയാണുണ്ടായത്. ഡെലിവറി ബോയ് ആയ ഭരതിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ഇയാള്‍ റോഡരികില്‍ നില്‍ക്കുമ്പോള്‍ താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ടു വരികയായിരുന്നു. സമീപത്തെ കടകള്‍ക്കും വാഹനമിടിച്ച കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button