Latest NewsNewsIndia

ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കന്യാകുമാരി•ഫേസ്ബുക്കില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍.പഡന്തല്‍മൂട് ഗ്രാമവാസിയും 35കാരനുമായ എസ് ജയനെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ആര്‍ സവര്‍ക്കറുടെ പരാതിയിലാണ് അറസ്റ്റ്.

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.

കോടതിയില്‍ ഹാജരാക്കിയ ജയനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് അറസ്റ്റെന്നും പൊലീസ് നടപടി പക്ഷപാതപരമാണെന്നും സിപിഎം കുറ്റപ്പെടുത്തി. സര്‍ക്കാരിനെയോ ഭരിക്കുന്ന പാര്‍ട്ടിയെയോ വിമര്‍ശിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നത് സ്ഥിരമായി നടക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ കനകരാജ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button