Latest NewsNewsIndia

ദുര്‍ഗാ പൂജയ്ക്ക് നാല് വയസുകാരി ഫാത്തിമയെ ആരാധിച്ച് ഒരു കുടുംബം- വീഡിയോ

ദുര്‍ഗാ പൂജയ്ക്ക് നാല് വയസുകാരി ഫാത്തിമയെ ആരാധിച്ച് കൊല്‍ക്കത്തയിലെ തമല്‍ ദത്ത കുടുംബം. ചെറിയ പെണ്‍കുട്ടികളെ ദുര്‍ഗാദേവിയായി കണ്ട് ആരാധിക്കുന്ന ചടങ്ങാണ് കുമാരി പൂജ. 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദന്‍ ജമ്മു-കാശ്മീരിലെ ഒരു ഇസ്ലാം മത വശ്വാസിയായ തോണിക്കാരന്റെ മകളെ പൂജ ചടങ്ങില്‍ ആരാധിച്ചു.

വിവേകാനന്ദന്‍ നടത്തിയ കുമാരി പൂജയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ കുടുംബത്തിന്റെ പൂജയും. ഉത്തര്‍പ്രദേശിലെ ഫാത്തേപൂര്‍ സിക്രിയില്‍ നിന്ന് അമ്മയോടൊപ്പം എത്തിയ നാലുവയസുകാരി ഫാത്തിമയായിരുന്നു തമല്‍ ദത്ത കുടുംബത്തിലെ കുമാരി പൂജയിലെ ദുര്‍ഗാദേവി.

ബ്രാഹ്മണ പെണ്‍കുട്ടികളെ കൊണ്ടു വന്ന് ആരാധിച്ചിരുന്ന കുമാരി പൂജ 2013 മുതല്‍ ഇവര്‍ ഇതര മതസ്ഥരെയും ദളിത് വിഭാഗത്തില്‍പ്പെട്ടവരുമായ പെണ്‍കുട്ടികളെ കൊണ്ടുവന്നാണ് നടത്തി വരുന്നത്. ഫാത്തിമയുടെ പിതാവ് മുഹമ്മദ് താഹിര്‍ ആഗ്രയില്‍ പലചരക്ക് കട നടത്തുകയാണ്. തമല്‍ ദത്ത കുടുംബത്തിലെ ജോലിക്കാരിയാണ് ഫാത്തിമയുടെ മാതാവ് ബുഷ്റാ ബീവി.

കമര്‍ഹാട്ടി മുന്‍സിപ്പാലിറ്റി നോര്‍ത്ത് 24നാണ് തമല്‍ ദത്തയുടെ കുടുംബം. എഞ്ചിനീയറാണ് തമല്‍ ദത്ത. രാജ്യത്ത് പലയിടത്തും കുമാരി പൂജ സാധാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button