Latest NewsKauthuka Kazhchakal

‘ മറക്കില്ല ഈ ഫുട്‌ബോളിനെ’; ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ധോണി – വീഡിയോ വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഫുട്‌ബോളിനോടുള്ള ആ ഇഷ്ടം അറിയാത്തവരായി ആരുമില്ല. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട അവധിയെടുത്തിരിക്കുന്ന ധോണി ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അര്‍ജുന്‍ കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് ധോണി ഫുട്‌ബോള്‍ കളിക്കുന്നത്. എംഎസ് ധോണി ഓഫീഷ്യല്‍ ഫാന്‍ പേജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുംബൈയില്‍ അര്‍ജുന്‍ കപൂറും ധോണിയും ഫുട്ബോള്‍ കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പൂര്‍ണമായി ഫിറ്റ്നസ് വീണ്ടെടുത്ത ധോണിയെ ഊര്‍ജസ്വലനായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. നിക്ക് ജോനാസ്, ഇഷാന്‍ ഖട്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ മത്സരങ്ങളിലും ധോണി പങ്കെടുക്കുന്നുണ്ട്. 2019ലെ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോണി ബിസിസിഐയെ അറിയിക്കുകയായിരുന്നു.

ക്രിക്കറ്റിന്റെ ഇടവേളകളില്‍ പലപ്പോഴും ഫുട്‌ബോള്‍ കളിക്കുന്ന ധോണിയുടെ ദൃശ്യങ്ങള്‍ മുന്‍പും വൈറലായിട്ടുണ്ട്. ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ധോണി എന്നും ഇടപെടലുകള്‍ നടത്താറുണ്ട്. തന്റെ കരിയറില്‍ ഫുട്‌ബോള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മുന്‍പും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്നെ കായികലോകത്തേക്ക് എത്തിച്ചതു തന്നെ ഫുട്‌ബോളാണെന്നാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്രിക്കറ്റ് ക്യാപ്റ്റന്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ധോണി ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. സ്‌കൂള്‍ ടീമിലും ജില്ലാ, ക്ലബ്ബ് ടീമുകളിലും ഉള്‍പ്പെടെ ധോണി ഫുട്‌ബോള്‍ കളിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായിരുന്ന ധോണിയെ സ്‌കൂളിലെ ക്രിക്കറ്റ് ടീം കോച്ച് ക്രിക്കറ്റ് ടീമില്‍ വിക്കറ്റ് കീപ്പറാകാന്‍ വിളിക്കുകയായിരുന്നു. അങ്ങനെയാണ് ധോണിയെന്ന മികച്ച വിക്കറ്റ് കീപ്പറെയും ക്യാപ്റ്റനെയും ഇന്ത്യയ്്ക്ക് ലഭിച്ചത്.

ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തിരിക്കുന്ന ധോണി കശ്മീരില്‍ പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനത്തിലായിരുന്നു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ രാജിയെക്കുറിച്ച് ഒന്നും പറയാതെ തന്നെ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് പറഞ്ഞ ധോണി സൈന്യത്തിനൊപ്പം ചേരുകയായിരുന്നു.

https://www.instagram.com/p/B3R2XxeAbzB/?utm_source=ig_web_button_share_sheet

shortlink

Related Articles

Post Your Comments

Related Articles


Back to top button