Latest NewsNewsIndia

രണ്ട് ഡസനോളം സാമുദായിക പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ജമ്മു•ഗുജാർ, ബേക്കർവാൾ സമുദായങ്ങളിലെ ഗ്രാമത്തലവന്മാർ അടക്കമുള രണ്ട് ഡസനിലധികം പ്രമുഖർ ബി.ജെ.പിയില്‍ ചേര്‍ന്നതായി പാര്‍ട്ടി വക്താവ് പറഞ്ഞു. ഗാന്ധി നഗർ നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെയാണ് മുൻ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത സ്വീകരിച്ചത്.

ബി.ജെ.പിയിൽ ചേർന്നവരിൽ മൂന്ന് പഞ്ചും രണ്ട് നായിബ് സർപഞ്ചും ഉൾപ്പെടുന്നു. അടിമുടി പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഇവര്‍ പ്രതിജ്ഞയെടുത്തതായും വക്താവ് പറഞ്ഞു.

ബിജെപി നേതൃത്വത്തിന്റെ നയങ്ങൾ എല്ലാവരും വിലമതിക്കുന്നുണ്ടെന്നും ജനങ്ങളെ സേവിക്കുന്നതിനായി പാർട്ടിയെ സ്വീകരിക്കാൻ സജീവ സാമൂഹ്യ -രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തയ്യാറാകുന്നത് അത്കൊണ്ടാണെന്നും ഗുപ്ത അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button