KeralaLatest NewsNews

റണ്‍വേ അടച്ചിടല്‍: കൊച്ചിയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് പകരം സംവിധാനം

കൊച്ചി• നെടുമ്പാശ്ശേരി അന്തർദേശിയ വിമാനത്താവളത്തിലെ റൺവേയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ 2019 നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ റൺവേ അടച്ചിടുന്നതിനെതുടർന്ന് വിമാനസർവ്വീസുകൾ മുടങ്ങുമെന്നതിനാൽ ഇക്കാലയളവിൽ കൊച്ചിയിലെ നേവൽ എയർസ്റ്റേഷനിൽ നിന്നു പകരം സംവിധാനം ഒരുക്കുമെന്നു കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രി ശ്രീ ഹർദീപ് എസ് പുരി.

കഴിഞ്ഞ പ്രളയ കാലത്ത് നെടുമ്പാശ്ശേരി എയർപോർട്ടിൽ വെള്ളം കയറി വിമാനസർവ്വീസുകൾ അപ്പാടെ മുടങ്ങിയപ്പോൾ കൊച്ചി വില്ലിംഗ്ഡൺ ഐലന്റിലെ വിമാനത്താവളം ഉപയോഗപ്പെടുത്തിയ മാതൃകയിൽ ഇപ്പോഴത്തെ സാഹചര്യവും പരിഗണിക്കണമെന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസിന്റെ കത്തിനയച്ച മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

ബോയിംഗ് വിമാനങ്ങൾ ഒഴികെ ATR-72/Q-400 വിമാനങ്ങളുടെ താത്കാലിക സർവ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇക്കാര്യത്തിനായി വിമാനക്കമ്പനികളുടെ സഹകരണം തേടിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button