Latest NewsNewsIndia

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: മലിനീകരണം കുറയ്ക്കാന്‍ ഉത്സവകാലത്ത് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പടക്കം പൊട്ടിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ഹരിത പടക്കങ്ങള്‍ വാങ്ങി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിതപടക്കങ്ങള്‍ വിപണിയില്‍ എത്രയും വേഗം എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന കുട്ടികള്‍ ദീപാവലിക്ക് പടക്കങ്ങള്‍ ആവശ്യപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹരിത പടക്കങ്ങള്‍ നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വളരെ പ്രധാന്യമര്‍ഹിക്കുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ശബ്ദവും മലിനീകരണ തോതും കൂടിയ പടക്കങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹരിത പടക്കങ്ങളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറായത്. സര്‍ക്കാരിന്റെ ഈ നടപടിയെ അനുകൂലിച്ച് നിരവധി പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button