Latest NewsNewsMobile PhoneTechnology

പുതു സ്മാർട്ട് ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക : ഓഫർ വിൽപ്പനയുമായി സാംസങ്ങ് ; ഫോണുകൾക്ക് വിലക്കുറവ്

മുംബൈ : ഓഫർ വിൽപ്പനയുമായി സാംസങ്ങ്. ആനിവേഴ്സറി സെയിലിന്റെ ഭാഗമായി ഫോണുകള്‍ക്ക് 50 ശതമാനവും, ടെലിവിഷനുകള്‍ക്ക് 49 ശതമാനവും, സ്മാര്‍ട്ട് വാച്ച്, റെഫ്രിജേറ്ററുകൾ എന്നിവയ്ക്ക് 30-20 ശതമാനം ഓഫര്‍ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ സാംസങ് നൽകുന്നു. ഗ്യാലക്സി എസ്9, ഗ്യാലക്സി നോട്ട് 9 ഇനീ ഫോണുകൾക്കാണ് പ്രധനമായും ഓഫർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായിരുന്ന ഗ്യാലക്സി എസ്9 ഇപ്പോൾ 29,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുക. ഗ്യാലക്സി നോട്ട് 9 42,999 രൂപയ്ക്ക് ലഭിക്കും.

ഹര്‍മന്‍ കാര്‍ഡണ്‍, ജെബിഎല്‍, എകെജി എന്നീ ബ്രാന്‍റ് ഉത്പന്നങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ 1,19,999 രൂപയ്ക്ക് അവതരിപ്പിച്ച 5 ഇഞ്ച് സാംസങ്ങ് ക്യൂഎല്‍ഇഡി ടിവി 84,999 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button