Latest NewsKeralaNattuvarthaNewsCrime

വാക്കേറ്റം : യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു

അമ്പലപ്പുഴ: രണ്ടു പേർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ബ്ലോക്ക് ജംഗ്ഷനില്‍ സനാദനപുരം ഇടപറമ്പ് വീട്ടില്‍ കൃഷ്ണ രാജിനാണ് (27) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബ്ലോക്ക് ജംഗ്ഷന് സമീപമാണ് സംഭവമുണ്ടായത്.

പ്രദേശവാസിയുമായ അനൂപും, കൃഷ്ണരാജും ഏറെനാളായി സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇവർ തമ്മിൽ തെറ്റി പിരിഞ്ഞു. എന്നാല്‍ ഇരുവരും ബ്ലോക്ക് ജംഗ്ഷന് സമീപം വെച്ച് വീണ്ടും കണ്ടുമുട്ടിയത് വാക്കേറ്റമുണ്ടാവുകയും പിന്നീട സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അനൂപ്, കൃഷ്ണ രാജിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്.

കൃഷ്ണ രാജിന്റെ നിലവിളി ശബ്‍ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ പ്രതി അനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button