KeralaLatest NewsNews

ഒന്ന് മെഹന്തിയിട്ടതാണ്, തുടര്‍ന്ന് കൈക്ക് സംഭവിച്ചത്; പൊള്ളുന്ന അനുഭവക്കുറിപ്പുമായി മീര

വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും പെണ്‍കുട്ടികള്‍ മെഹന്തി ഇടുന്നത് പതിവാണ്. എന്നാല്‍ മെഹന്തി ഇട്ട് കൈ പൊള്ളിയത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. തനിക്കും ഇത്തരത്തിലൊരു അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാചക വിദഗ്ധയും മോഡലുമായ മീര മനോജ്. എപ്പോഴും എല്ലാവര്‍ക്കും ഇത്തരത്തില്‍ അപകടം സംഭവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എങ്കിലും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്നുമാണ് മീര തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു. കുടുംബത്തോടൊപ്പം സഞ്ചരിക്കവെ, മുംബൈയിലെ ജുഹു ബീച്ചില്‍ വെച്ചാണ് സംഭവം. മെഹന്തിയിട്ടു തരാമെന്നു പറഞ്ഞ് ഒരു കച്ചവടക്കാരി നിര്‍ബന്ധിച്ചപ്പോള്‍ കൈ നീട്ടി നല്‍കി. തുടര്‍ന്ന് കൈക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ചാണ് മീരയുടെ കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്… ഈ ബുധനാഴ്ച (Oct 2nd)ഉച്ചയ്ക്കാണ് ഞാനും കുടുംബവും Mumbai ല്‍ എത്തിയത്.. ഞങ്ങൾ വൈകുന്നേരം Juhu beach ല്‍ പോയപ്പോഴാണ് സംഭവം.. മെഹന്തി ഇടാംന്ന് പറഞ്ഞ്‌ ഒരു സ്ത്രീ പുറകേ തന്നെ.. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അവരെന്നെ വിടുന്നില്ല.. 20 രൂപയേ ഉളളൂ ഒരു design എന്ന് പറഞ്ഞ് എന്റെ കൈയുടെ നടുവില്‍ അവരൊരു design പതിപ്പിച്ചു.. മതി, എനിക്ക് കൈ മുഴുവന്‍ ഇടാന്‍ താല്പര്യമില്ല എന്ന് പറഞ്ഞിട്ടും ആ സ്ത്രീ വീണ്ടും വീണ്ടും colour മുക്കിയ അച്ചുകൾ കൊണ്ട്‌ design ചെയ്തുകൊണ്ടിരുന്നു.. ഒടുവില്‍ 100 രൂപയും മേടിച്ചു… പിറ്റേ ദിവസം മുതല്‍ കൈ മുഴുവന്‍ സാമാന്യം നല്ലരീതിയില്‍ ചൊറിയാൻ തുടങ്ങി… വ്യാഴാഴ്ച സന്ധ്യയായപ്പോഴേക്കും ഇതായി സ്ഥിതി… സഹിക്കാന്‍ പറ്റാത്ത വേദനയും പുകച്ചിലും… ഉറങ്ങാന്‍ പോലും പറ്റിയില്ല.. Self medication എനിക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ട് പ്രത്യേകിച്ച് മരുന്നൊന്നും കഴിച്ചില്ല.. രാവിലെ ആയപ്പോഴേക്കും കൈ നീര് വെച്ചു തുടങ്ങി.. നിറയെ പൊള്ളി വീര്‍ത്തു.. (തനിയെ കുറയുമെന്ന് വിചാരിച്ചിരുന്നു, കൂടിയതല്ലാതെ ഒരു changeഉം ഉണ്ടായില്ല) ഇന്നലെ ഞങ്ങൾ Gujarat ല്‍ Surat ല്‍ Manoj ന്റെ സുഹൃത്തിന്റെ വീട്ടിലെത്തി, അപ്പോഴേക്കും കൈ പൊക്കാൻ വയ്യാത്ത stage ആയതുകൊണ്ട് ഇവിടെ family Dr നെ കാണിച്ചു.. 3 നേരം 6 tablets വീതമാണിപ്പോ ആഹാരം…? നേരത്തെ എത്രയോ തവണ ഈ അച്ചു കൊണ്ടുള്ള printed mehandi ഇട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെ ദുരനുഭവമാണിത്… എല്ലാവർക്കും ഇതേപോലെ സംഭവിക്കണമെന്നില്ല.. എങ്കിലും എല്ലാവരും ഒന്ന് സൂക്ഷിച്ചേക്കുക.. Chemicals ചേർന്ന ഈ മെഹന്തി ഇതുപോലുള്ള allergy ഉണ്ടാക്കിയേക്കാം.. ((മെഹന്തി ഇട്ടപ്പോഴുള്ള മനോഹരമായ pic, first comment ആയി ഇട്ടിട്ടുണ്ട്??))

https://www.facebook.com/photo.php?fbid=2692376480807313&set=a.666853566692958&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button