KeralaLatest NewsNews

ടോം തോമസിന്റെ സഹോദരപുത്രന്മാരുടെ മരണത്തിനു പിന്നിലും ജോളിയോ? അസ്വാഭാവിക മരണങ്ങളില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കൂടത്തായി: കൂടത്തായിലെ കൊലപാതക പരമ്പരകളില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ പൊന്നാമറ്റം കുടുംബത്തിലെ മറ്റ് അസ്വാഭാവിക മരണങ്ങളിലും ദുരൂഹതയേറുന്നു. ജോളി വിഷം നല്‍കി കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ പിതാവ് ടോം തോമസിന്റെ സഹോദരപുത്രന്മാരുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇത് അപകട മരണവും ആത്മഹത്യയുമായിരുന്നെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ടോം തോമസിന്റെ ഇളയ സഹോദരന്‍ അഗസ്റ്റിന്റെ മകന്‍ വിന്‍സന്റ് 2002 ഓഗസ്റ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു. മറ്റൊരു സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008-ല്‍ വാഹനാപകടത്തില്‍ മരിക്കുകയും ചെയ്തു. ഈ രണ്ട് യുവാക്കള്‍ക്കും ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്ന കാര്യമാണ് സംശയത്തിനിടയാക്കുന്നത്. ഈ മരണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സുനീഷിന്റെ അമ്മ എല്‍സമ്മ പറഞ്ഞു.

ടോം തോമസിന്റെ സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് ബൈക്ക് അപകടത്തിലാണ് മരിക്കുന്നത്. നാട്ടില്‍ വെച്ച് തന്നെയാണ് അപകടം നടന്നത്. മകന്‍ വാഹനാപകടത്തില്‍ മരിച്ചു എന്നുള്ള വിവരമാണ് തനിക്ക് കിട്ടിയതെന്നും അമ്മ എല്‍സമ്മ പറയുന്നു. മകന്റെ മരണത്തില്‍ അന്നോ പിന്നീടോ സംശയം തോന്നിയിരുന്നില്ല. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് സുനീഷിന്റെ ഡയറി പരിശോധിച്ചപ്പോള്‍ അതില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ ദുരൂഹതയുണര്‍ത്തുന്നതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഇത്തരമൊരു ട്രാപ്പില്‍ വേറൊരാളും പെടരുത്. വേറൊരാള്‍ക്കും ഈ ഗതി വരരുത് എന്നാണ് ഡയറിയില്‍ എഴുതിയിരുന്നതെന്ന് എല്‍സമ്മ വെളിപ്പെടുത്തി. അന്നൊന്നും, എന്തുകൊണ്ടാണ് സ്വന്തം മകനിങ്ങനെ എഴുതിയതെന്ന് അറിയില്ലെന്ന് ആലോചിച്ചില്ലെന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത് വരെ ജോളിയെ സംശയിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

എല്‍സമ്മയുടെ മകന്‍ സുനീഷ് മരിക്കുന്നത് 2008 ജനുവരിയിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ടോം തോമസും മരിച്ചു. 2008 ആഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ മരണം. എന്നാല്‍ തന്റെ ഭര്‍തൃസഹോദരന്‍ ഡൊമിനികിന്റെ മകന്‍ വിന്‍സന്റിന്റെ മരണം അതുപോലെ ആയിരുന്നില്ലെന്നും വിന്‍സന്റ് മരിക്കുന്നത് ജോളിയുടെ ആദ്യത്തെ ഭര്‍തൃമാതാവ് അന്നമ്മ മരിച്ച് രണ്ട് ദിവസത്തിനകമായിരുന്നെന്നും അവര്‍ പറഞ്ഞു. വിന്‍സെന്റ് തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് അറിയില്ല.

ജോളി രണ്ടാഴ്ച മുമ്പ് പോലും വീട്ടില്‍ വന്നിരുന്നെന്നും എല്‍സമ്മ പറയുന്നു. മുന്‍വശത്ത് കൂടി വരാതെ അടുക്കള ഭാഗത്തു കൂടിയാണ് കയറി വന്നത്. അന്നും ഇന്നും ജോളിയെ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരോടും വളരെ നല്ല പെരുമാറ്റമായിരുന്നു. ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് ജോളിയ്ക്കും ഈ മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയമുയരുന്നതെന്നും രണ്ട് കേസുകളിലും സമഗ്രമായ അന്വേഷണം വേണമെന്നും പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാണെന്നും എല്‍സമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button