Latest NewsIndiaNewsInternational

ഇന്ത്യയിൽ നിന്നും വീണ്ടുമൊരു അന്താരാഷ്ട്ര വിമാന സർവീസിന് തുടക്കമിട്ടു ഗോ എയർ : മലയാളികൾക്ക് സന്തോഷിക്കാം

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നും വീണ്ടുമൊരു അന്താരാഷ്ട്ര വിമാന സർവീസിന് തുടക്കമിട്ടു ഗോ എയർ. ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള എട്ടാമത് അന്താരാഷ്ട്ര സര്‍വീസാണ് ഗോ എയർ ആരംഭിക്കുക. ആഴ്ചയില്‍ നാലു ദിവസമുള്ള ബെംഗലുരു-സിംഗപ്പൂര്‍-ബെംഗലുരു സർവീസ് ഒക്ടോബര്‍ 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കൊല്‍ക്കത്ത-സിംഗപ്പൂര്‍-കൊല്‍ക്കത്ത സര്‍വീസ് ഒക്ടോബര്‍ 19നും തുടക്കമാകും. സിംഗപ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഈ സർവീസ് ഏറെ ഗുണകരമാകും. അതേസമയം പുതിയ അന്താരാഷ്ട്ര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു.ഗോ എയറിന്റെ 25 മത് ആഭ്യന്തര സര്‍വീസാണിത്.

സിംഗപ്പൂരിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഗോ എയറിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്നും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ ‘ഗതാഗതത്തിലൂടെ മാറ്റം’ എന്ന വികസന ലക്ഷ്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് ഞങ്ങളുടെ ഐസോളിലേക്കുള്ള ഫ്ളൈറ്റ് സര്‍വീസെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button