KeralaLatest NewsNews

ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ദിവസങ്ങളിൽ ജോളിക്ക് പ്രത്യേക സം​ര​ക്ഷ​ണം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പരയിലെ മു​ഖ്യ​പ്ര​തി ജോ​ളി​ക്ക് ജ​യി​ലിൽ പ്രത്യേക സുരക്ഷ. ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ആറ് ദി​വ​സ​ങ്ങ​ളിലും ജോളിക്ക് പ്രത്യേക സം​ര​ക്ഷ​ണം ഒ​രുക്കും. ഇ​തി​നാ​യി വ​നി​താ പോ​ലീ​സു​കാ​രെ നിയോഗിക്കും. ജോ​ളിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന സാധ്യത മുന്‍നിര്‍ത്തി ജ​യി​ലി​നു​ള്ളി​ല്‍ ജോ​ളി​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് മാ​ത്ര​മാ​യി വ​നി​താ വാ​ര്‍​ഡ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സാധാരണയായി ജ​യി​ലി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ ഒരുക്കാറില്ല.

മാ​താ​പി​താ​ക്ക​ളേ​യും മ​ക​ളേ​യും വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ണ​റാ​യി വ​ണ്ണ​ത്താം​ക​ണ്ടി സൗ​മ്യ (30) അടുത്തിടെ ജ​യി​ലി​ല്‍ തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ഈ സംഭവം കൂടി കണക്കിലെടുത്താണ് ജോളിക്ക് പ്രത്യേക നിരീക്ഷണം ഒരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button