Devotional

ഭഗവാന്‍ ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കുമ്പോള്‍…

ഐശ്വര്യത്തിന്റെ പ്രതീകമായാണ് ശ്രീകൃഷ്ണന്റെ ചിത്രങ്ങളെ കണക്കാക്കാറുള്ളത്. മഹാ വിഷ്ണുവിന്റെ എട്ടാമത്തെ അവക്താരമായ കൃണന്‍ മഹാവിഷ്ണുവിന്റെ പൂര്‍ണ അവതാരമാണ്. അതിനാല്‍ ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വീട്ടില്‍ വക്കുന്നത് എപ്പോഴും ഗുണങ്ങല്‍ നല്‍കും.

കൃഷ്ണ ഭഗവാന് അനേകം രൂപങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ പല രൂപത്തിലുള്ള കൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അമ്പലങ്ങള്‍ നമുക്ക് അറിയാമല്ലോ. കൃഷ്ണന്റെ ഓരോ രൂപത്തിലുള്ള ചിത്രവും കുടുംബത്തില്‍ വ്യത്യസ്ത ഫലങ്ങളാണ് നല്‍കുക.

വെണ്ണ കട്ടു തിന്നുന്ന കൃഷ്ണന്റെ ചിത്രം വീട്ടില്‍ വക്കുന്നത് സന്താന സൌഭാഗ്യം നല്‍കും എന്നാണ് വിശ്വാസം. ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ചിത്രങ്ങളാണ് സാധാരണ വീടുകളില്‍ കാണാറുള്ളത്. ഇത് കുടുംബത്തിന് സമൃദ്ധിയും സന്തോഷവും ഐക്യവും നല്‍കും. ഇനി രാധാകൃഷണന്റെ ചിത്രമാണ് വീടുകളില്‍ സ്ഥാപിക്കുന്നതെങ്കില്‍ ദമ്പതിമാരില്‍ ബന്ധം ദൃഢമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button