KeralaLatest NewsNews

ശബരിമല വിമാനത്താവളം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമാണെന്ന് എം എം ഹസന്‍

പത്തനംതിട്ട: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമാണെന്ന് വ്യക്തമാക്കി എം എം ഹസന്‍. കോന്നിയിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയതെന്നും പെരുമാറ്റച്ചട്ടലംഘനത്തില്‍ കോണ്‍ഗ്രസ്സ് പരാതി നല്‍കുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ അടുത്ത മണ്ഡലകാലവും സംഘര്‍ഷഭരിതമാകും. ആള്‍ക്കൂട്ടകൊലപാതക കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയാണ്. ഈ സര്‍ക്കാര്‍ കൊലയാളികളുടെ സര്‍ക്കാരാണെന്നും ഹസന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button