Latest NewsNewsIndia

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ ഡെലിവറി ബോയ് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി

നോയിഡ: പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഡെലിവറി ബോയ് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി . ആമസോണ്‍ ഡെലിവറി ബോയ് ഹിപ്പ്നോട്ടൈസ്‌ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡയിലെ ആമസോണിന്റെ 58ാം സെക്ടറിലെ ഡെലിവറി ബോയിയായ ഭുപേന്ദ്ര പാലിനെതിരെയാണ് ലൈംഗികാതിക്രമത്തിന് യുവതി പോലീസില്‍ പരാതി നല്‍കിയത്.

നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ആമസോണില്‍ നിന്ന് ചില സാധനങ്ങള്‍വാങ്ങിയിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ഇത് തിരിച്ചയക്കാനായി അപേക്ഷയും നല്‍കി. തുടര്‍ന്ന് സാധനം കൈപ്പറ്റാനായി ആമസോണിന്റെ ഏജന്റ് കഴിഞ്ഞ ദിവസം വീട്ടിലെത്തി. എന്നാല്‍ മുഴുവന്‍ പെട്ടികളും തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് ഡെലിവറി ബോയ് അറിയിച്ചതോടെ യുവതി ആമസോണ്‍ കസ്റ്റമര്‍ കെയറിലേയ്ക്ക് പരാതി നല്‍കുകയും, അവര്‍ എല്ലാ പെട്ടികളും തിരിച്ചെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഈ സമയം ഭൂപേന്ദ്ര യുവതിയെ ഹിപ്പ്നോട്ടിസ് ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. അല്‍പസമയങ്ങള്‍ക്ക് ശേഷം, ബോധം വന്നപ്പോള്‍ യുവാവ് പാന്റ് താഴ്ത്തി നില്‍ക്കുന്നതാണ് കണ്ടതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് യുവതി നിലവിളിച്ച് ഓടി കുളിമുറിയില്‍ കയറി. പിന്തുടര്‍ന്ന ഭുപേന്ദ്രയെവൈപ്പര്‍ എടുത്ത് അടിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഭുപേന്ദ്ര രക്ഷപ്പെട്ടതായും യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button