Latest NewsNewsMobile PhoneTechnology

കാത്തിരിപ്പുകള്‍ക്കൊടുവില്‍, നിരവധി പ്രത്യേകതകളോടെ പുതിയ റെഡ്മി ഫോൺ വിപണിയിൽ

നിരവധി പ്രത്യേകതകളോടെ ഷവോമിയുടെ റെഡ്മി 8 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഓറ മിറര്‍ രൂപകല്‍പനയിലാണ് പുതിയ ഫോൺ എത്തുക. 6.22 ഇഞ്ച് എച്ച്ഡി ഡോട്ട് നോച്ച് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 12 എംപി + 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, എട്ട് എംപി എഐ സെല്‍ഫി ക്യാമറ, എഐ സീന്‍ ഡിറ്റക്ഷന്‍, ഗൂഗിള്‍ ലെന്‍സ് സൗകര്യങ്ങള്‍, 5000 എംഎഎച്ച് ബാറ്ററി, 18 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

REDMI 8 22

രണ്ടു വേരിയന്റുകളിലെത്തുന്ന ഫോണിന്റെ 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 7999 രൂപയും, 4ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 8999 രൂപയാണ് വില. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാൻ സാധിക്കും. സാഫയര്‍ ബ്ലൂ, റൂബി റെഡ്, ഓനിക്സ് ബ്ലാക്ക് നിറങ്ങളില്‍ ഫോൺ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button