Latest NewsIndia

കൊണ്ഗ്രെസ്സ് പ്രവർത്തകൻ ആയിരുന്ന സുധീർ കുമാർ ഓജ സ്ഥിരം ശല്യക്കാരൻ, പ്രശസ്തി ആഗ്രഹിച്ചു നിരവധി പ്രശസ്തർക്കെതിരെ നേരത്തെയും കേസ് കൊടുത്തു : പോലീസ്

രാജ്യദ്രോഹത്തിനു പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്ന് പോലീസ്.

ഡല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിനു പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്ന് പോലീസ്. ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്നും പരാതിക്കാരനെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു .

കേസ് കൊടുത്തതിന്റെ പ്രതികാരം, കൊച്ചിയിൽ പെൺകുട്ടിയെ തീവെച്ചു കൊന്ന യുവാവ് എല്ലാവരെയും കൊല്ലാൻ പദ്ധതിയിട്ടു, പിതാവും ഗുരുതരാവസ്ഥയിൽ

കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇയാൾ ജനതാദളിലും പ്രവർത്തിക്കുന്നുണ്ട്.മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇയാളെ കുഴപ്പക്കാരന്‍ എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ദുഷ്ടലാക്കോടെയാണ് ഇയാളുടെ പരാതിയെന്നും ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുകയുണ്ടായി . ഇതിനു മുന്‍പും സമാന തരത്തില്‍ പ്രമുഖര്‍ക്കെതിരേ ഓജ കോടതിയെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button