Latest NewsNewsMobile Phone

ഓപ്പോ റെനോ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു : നിരവധി പ്രത്യേകതകൾ

അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടെ, നിരവധി പ്രത്യേകതകളോടെ റെനോ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോൺ റെനോ ഏസ്  ചൈനയിൽ ആദ്യമായി അവതരിപ്പിച്ച് ഓപ്പോ. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് വലിപ്പമുള്ള ഓഎല്‍ഡി ഡിസ്‌പ്ലേ,65 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 48 എംപി ക്വാഡ് ക്യാമറ, 16 എംപി സെല്‍ഫി ക്യാമറ. 4000 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററി അര മണിക്കൂറില്‍ പൂര്‍ണമായും ബാറ്ററി

OPPO RENO ACE

ചാര്‍ജ് ചെയ്യാന്‍ സാധിക്കും.അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഫോണ്‍ രണ്ട് മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6.1ലാണ് റെനോ എസ് പ്രവർത്തിക്കുക. എട്ട് ജിബി റാം 12 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലുള്ള ഫോണിന് യഥാക്രമം 2999യുവാന്‍ 3799യുവാന്‍ എന്നിങ്ങനെയാണ് വില.

oppo reno ace 2

shortlink

Related Articles

Post Your Comments

Related Articles


Back to top button