Latest NewsNewsSportsTennis

ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റ് : ക്വാര്‍ട്ടറിൽ ഇടം നേടി ഫെഡറർ

ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റ് ക്വാര്‍ട്ടറിൽ ഇടംനേടി റോജർ ഫെഡറർ. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. സ്‌കോർ : . 6-7, 4-6 . ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് ആണ് ക്വാര്‍ട്ടറിൽ രണ്ടാം സീഡായ റോജര്‍ ഫെഡററുടെ എതിരാളി.

അതേസമയം ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും ക്വാര്‍ട്ടറിൽ കടന്നു. ജോണ്‍ ഇസ്‌നറെ 6-7. 4-6 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ജയം. ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനായിരിക്കും അടുത്ത മത്സരത്തിൽ ഏറ്റുമുട്ടുക. ഡൊമിനിക് തീം ഇറ്റലസിയുടെ മാതിയോ ബരേറ്റിനിയേയും റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ഇറ്റലിയുടെ 10ാം സീഡ് ബിയോ ഫോഗ്നിനിയെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button