Latest NewsNewsInternational

കാലിഫോര്‍ണിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം : മലയാളികളായ ആര്‍ച്ച് ബിഷപ്പിനും വൈദികനും ദാരുണാന്ത്യം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, മലയാളികളായ ആര്‍ച്ച് ബിഷപ്പിനും വൈദികനും ദാരുണാന്ത്യം . ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു മൂവരും. കൊലുസ കൗണ്ടിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

സലേഷ്യന്‍ സഭാംഗങ്ങളാണ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും ഫാ മാത്യു വെള്ളാങ്കലും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലിറ്റര്‍ജി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ എത്തിയതായിരുന്നു ബിഷപ്പ്. കാലിഫോര്‍ണിയയിലെ ഡാന്‍വില്ലെ സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ് മരണപ്പെട്ട ഫാ. മാത്യു.

shortlink

Related Articles

Post Your Comments

Related Articles


Back to top button