Life Style

വിളർച്ചയാണോ പ്രശ്നം, മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് വിളര്‍ച്ച. പുരുഷന്‍മാരില്‍ 13g/dl ല്‍ താഴെയും സ്ത്രീകളില്‍ 12g/dl ല്‍ താഴെയും ഗര്‍ഭിണികളില്‍ 11dg/dl ല്‍ താഴെയുമാണ് ഹീമോഗ്ലോബിന്റെ അളവെങ്കില്‍ അവര്‍ക്ക് അനീമിയ ഉണ്ടെന്ന് പറയാം.

പല കാരണങ്ങളാലും വിളര്‍ച്ച ഉണ്ടാവാറുണ്ടെങ്കിലും ഇരുമ്പിന്റെ അഭാവം മൂലമാണ് പലര്‍ക്കും ഹീമോഗ്ലോബിന്‍ കുറയുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ഇരുമ്പ് അടങ്ങിയ ആഹാരങ്ങള്‍ ധാരാളമായി കഴിക്കണം. ഇരുമ്പ് അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പയറുവര്‍ഗങ്ങള്‍

ചുവന്ന രക്താണുക്കളുടെ വര്‍ദ്ധനവിന് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് പയറു വര്‍ഗങ്ങള്‍. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും ബീന്‍സ്, നിലക്കടല എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

2. മാതളം

വിളര്‍ച്ചയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഫലവര്‍ഗമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. കാത്സ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ മാതളം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

3. ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴിയും രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കും. ഇരുമ്പിനു പുറമെ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ട് പതിവാക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

4. ക്യാരറ്റ്

ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ച തടയാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും ഉന്മേഷം വര്‍ധിക്കാനും ക്യാരറ്റ് പതിവാക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button