Latest NewsIndia

കോൺഗ്രസ്സിന്റെ സാമ്പത്തിക ശ്രോതസ്സിന്റെ നടുവൊടിച്ച് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ വസതികളിൽ കള്ളപ്പണത്തിനെതിരെ റെയ്ഡ്

കര്‍ണ്ണാടക, കേരളം, തെലങ്കാനയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എന്‍ഫോര്‍സ്‌മെന്റും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എ.ഐ.സി.സിയുടെ സാമ്പത്തിക സ്രോതസാണ് ബി.ജെ.പി തരിപ്പണമാക്കുന്നത്. കേന്ദ്രഭരണം രണ്ടാം വട്ടവും നഷ്ടപ്പെട്ട കോൺഗ്രസിനെ താങ്ങി നിറുത്തിയിരുന്നത് കർണ്ണാടകയിലെ നേതാക്കളും ഭരണവും ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മന്ത്രി ജി. പരമേശ്വരയ്യയുടെയും ആര്‍.എല്‍ ജാലപ്പയുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇവര്‍ റെയ്ഡുകള്‍ നടത്തിയിരിക്കുകയാണ്.

കോന്നിയിൽ വികസനം വരണമെങ്കിൽ സുരേന്ദ്രൻ ജയിക്കണം -സുരേഷ്‌ഗോപി

എ ഐ സി സി കാഷ്യറായ മാത്യൂസ് വര്‍ഗീസിന്റെ കൊച്ചിയിലെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി കഴിഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് ചോറ്റാനിക്കരയില്‍ റെയ്ഡിനായി എത്തിയിരുന്നത്.എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ഈ പരിശോധന.വെള്ളിയാഴ്ച രാവിലെ നാലുമണി മുതലാണ് പരിശോധന ആരംഭിച്ചിരുന്നത്. റെയ്ഡ് ശനിയാഴ്ച്ചയും തുടരുകയാണുണ്ടായത്.

ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള മേഘാ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് മാത്യൂസിന്റെ വീട്ടിലും ഇപ്പോള്‍ നടന്നിരിക്കുന്നത് . എ ഐ സി സി ട്രഷര്‍ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം.തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് വളരെ അടുപ്പമുള്ള കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് മേഘാ കണ്‍സ്ട്രക്ഷന്‍സ് കമ്പനി. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവിടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നത്. ഈ റെയ്ഡുകളിലെല്ലാം ഞെട്ടിക്കുന്ന പണമിടപാടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button