Latest NewsNewsIndia

സു​ര​ക്ഷാ​സേ​നയുമായുണ്ടായ ഏറ്റുമുട്ടലിൽ മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു

ബി​ജാ​പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ലുണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു. സി​ആ​ര്‍​പി​എ​ഫും പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലാ​ണ് മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച തെ​ക്മേ​ത​ല​യി​ല്‍ വ​ന​പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ നടന്നത്. പ​ട്രോ​ളിം​ഗ് നടത്തിയ പോ​ലീ​സി​നു നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇതോടെ സുരക്ഷാസേന തിരികെ വെടിയുതിർത്തു. തുടർന്ന് പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു മാ​വോ​യി​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹ​വും തി​ര​നി​റ​ച്ച തോ​ക്കും ക​ണ്ടെ​ത്തി.

Read also: കൂടത്തായ് കൊലപാതക പരമ്പരയിലെ കൊലയാളി ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ : പൂജിച്ച ഭസ്മം കഴിയ്ക്കാന്‍ നിര്‍ദേശിക്കാറില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button