Latest NewsNewsInternational

ആഫ്രിക്കയിൽ പള്ളിക്കു നേരെ തീവ്രവാദ ആക്രമണം; രാജ്യം നടുങ്ങി

വാഗദൂദു: ആഫ്രിക്കയിൽ മുസ്‌ളീം പള്ളിക്കു നേരെ ഉണ്ടായ തീവ്രവാദ ആക്രമണത്തിൽ 16 മരണം വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ആഫ്രിക്കയിലെ രാജ്യമായ ബുര്‍ക്കിന ഫസോയിലെ മുസ്‌ളീം പള്ളിയില്‍ ആണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ALSO READ: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സിച്ച വിധവയായ യു​വ​തി​യു​ടെ ക​ണ്‍​മു​ന്നി​ല്‍ യു​വാ​വ് ആത്മഹത്യ ചെയ്‌തു

ആക്രമണത്തില്‍ സംഭവ സ്ഥലത്തുവെച്ചാണ് പതിമൂന്ന് പേര്‍ മരിച്ചത്. അതേസമയം, മറ്റു മൂന്ന് പേർ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആയുധ ധാരികളായ അക്രമി സംഘം പള്ളിയില്‍ അതിക്രമിച്ച് കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സിലെ മു​തി​ര്‍​ന്ന നേ​താ​വ്

shortlink

Related Articles

Post Your Comments

Related Articles


Back to top button