Latest NewsNewsTechnology

ഫ്രീ കോള്‍ : ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ജിയോ

മുംബൈ : ഫ്രീ കോള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള ഔട്ട്ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രീ കോള്‍ ഓഫര്‍ മറ്റൊരു പ്ലാന്‍ പ്രകാരം തുടരുമെന്നാണ് അറിയുന്നത്. ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ പ്ലാനില്‍ 30 മിനിറ്റ് ഫ്രീ കോള്‍ ടോക് ടൈം നല്‍കുമെന്നാണ് അറിയുന്നത്.

ജിയോ ഫ്രീ കോള്‍ അവസാനിപ്പിച്ചതിനെതിരെ സോഷ്യല്‍മീഡിയകളിലൂടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഫ്രീ ടോം ടൈം നല്‍കാന്‍ തീരുമാനമായതെന്നാണ് സൂചന. പുതിയ നിയമം നടപ്പിലാക്കിയ ഒക്ടോബര്‍ 10 ന് ശേഷം റിലയന്‍സ് ജിയോ കണക്ഷനുകള്‍ റീചാര്‍ജ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈ 30 മിനിറ്റ് സൗജന്യ ടോക്ക് ടൈം ഓഫര്‍ നല്‍കുന്നുണ്ട്. ഫ്രീ കോള്‍ കാലാവധി ഏഴു ദിവസമാണ്. ഏഴു ദിവസത്തിനു ശേഷം 30 മിനിറ്റ് ഫ്രീ കോള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത്തരമൊരു ഓഫര്‍ വിവരങ്ങള്‍ എസ്എംഎസ് വഴി ജിയോ വരിക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button