Latest NewsSex & Relationships

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ നിങ്ങളുടെ കുടുംബബന്ധം നീണ്ടുനില്‍ക്കില്ല

വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. വിവാഹം എന്നത് ഒരു സൗഹൃദ ബന്ധം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട്തന്നെ വിവാഹത്തിന് മുന്‍പ് രണ്ടുപേരും പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതുകൊണ്ടാണ് വിവാഹമോചനങ്ങള്‍ കൂടിവരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇതിന് ചില മാറ്റങ്ങള്‍ വന്നതായി കാണാന്‍ കഴിയും.

വിവാഹ ബന്ധത്തിന്റെ ആയുസ് കുറയുന്നതില്‍ സ്ത്രീയ്ക്കും പുരുഷനും ഒരേപോലെ പങ്കുണ്ട്. സൗന്ദര്യവും സമ്പത്തുമല്ല ഒന്നുമല്ല പങ്കളിയെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. പങ്കാളിയുടെ സ്വഭാവം തന്നെ. വിവാഹത്തിന് മുന്‍പ് നിങ്ങളുടെ പങ്കാളിയെ അടുത്തറിയുന്നത് വിജയകരമായ ഒരു ദാമ്പത്യത്തിന്റെ അടിത്തറയാണ്. പങ്കാളിയുടെ സ്വഭാവം, ശാരീരികവും മാനസികവുമായ ആരോഗ്യം, രോഗങ്ങള്‍, പ്രണയബന്ധങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ദാമ്പത്യബന്ധം നീണ്ടുനില്‍ക്കുന്നതിന് സഹായിക്കും സ്ത്രീ ഇപ്പോഴും ബഹുമാനിക്കപ്പെടെണ്ടവള്‍ തന്നെ . അവള്‍ പുണ്യവതിയാണ് . ദേവിയാണ് . സ്‌നേഹവതിയാണ് . സ്‌നേഹം സ്വപ്നം കാണുന്നവള്‍ ആണ് . ദ്വൈവത്തിന്റെ പ്രത്യേക തീരുമാനപ്രകാരം സ്രഷ്ടിക്കപ്പെട്ടവള് . സംശയമില്ല. കുടുംബബന്ധം നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്കു വളരെയതികം പ്രധാന്യമുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ സ്ത്രീകളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കാന്‍ കഴിയും.

പ്രധാനമായും സ്ത്രീയുടെ ബാഹ്യസൗന്ദര്യം കണ്ട് പുരുഷന്മാര്‍ മയങ്ങരുത്. ഈ സൗന്ദര്യം ജീവിതത്തില്‍ ഒരു പരിധിക്ക് ശേഷം വലിയ പ്രയോജനമൊന്നും ചെയ്യില്ല. പകരം മറ്റുള്ളവരെ നന്നായി സ്നേഹിക്കുന്ന മനസിനു സൗന്ദര്യമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കുക. ഇത് പലപ്പോഴും ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയില്ല. എങ്കിലും പരസ്പരം ഇടപഴുകുന്ന സാഹചര്യങ്ങളില്‍ കുറച്ചെങ്കിലും പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നതാണ്. പെണ്‍കുട്ടികള്‍ സമ്പന്നമായ കുടുംബത്തില്‍ ജനിച്ചതു കൊണ്ട് സമ്പന്നമായ നല്ല സ്വഭാവം ലഭിക്കണം എന്നില്ല. നല്ല മാതാപിതാക്കളില്‍ നിന്നാണു കുട്ടികള്‍ക്ക് സല്‍സ്വഭാവങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ട് നല്ല കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന സ്ത്രീകളെ വിവാഹം കഴിക്കാന്‍ ശ്രദ്ധിക്കുക.

കള്ളം പറഞ്ഞ് സ്വന്തം കാര്യം നേടിയെടുക്കുന്ന സ്ത്രീകളെ പങ്കാളിയായി സ്വീകരിക്കരുത്. ജീവിത പങ്കാളികള്‍ക്കിടയില്‍ കള്ളത്തിനു സ്ഥാനമില്ല. ഒപ്പം സ്വാര്‍ത്ഥതയ്ക്കും. തുറന്നു സംസാരിക്കാനും മറ്റുള്ളവരെ മനസിലാക്കാനും കഴിയുന്ന സ്ത്രീകള്‍ പുരുഷന് അനുഗ്രഹമാണ്. ഒരു കുടംബത്തിന്റെ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നിട്ടും വീട്ടു ജോലികള്‍ ഒന്നും അറിയില്ല എന്നു പറയുന്ന പെണ്‍കുട്ടിളെ വിവാഹം കഴിക്കും മുമ്പ് ഒന്നു കൂടി ആലോചിക്കുക. അലസയായ ഭാര്യ കുടുംബത്തിന് നല്ല ഒരു അലങ്കാരമല്ല. കാലങ്ങള്‍ കഴിയും തോറും അലസത വഴക്കിനും പിണക്കങ്ങള്‍ക്കും വഴി വെക്കും.

ഏതു മതത്തിലാണെങ്കിലും സ്ത്രീകള്‍ക്കു ദൈവവിശ്വാസം വേണം എന്നാണു ചാണക്യന്‍ പറയുന്നത്. ദൈവവിശ്വാസം ഇല്ലാത്ത സ്ത്രീകള്‍ ഭര്‍ത്താവിനു ഒരു തലവേദനയായിരിക്കും. കുടുംബബന്ധത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ വിശ്വാസത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. 2000 രൂപയില്‍ കൂടുതല്‍ ചിലവഴിക്കുന്ന സ്ത്രീകള്‍ അമിതമായി സമ്പത്ത് ചിലവഴിക്കുന്നവരായിരിക്കും. ഇത്തരക്കാരെ വിവാഹം കഴിക്കുന്നത് തീര തലവേദനയാകും. ഇവര്‍ നിങ്ങളുടെ സമ്പത്ത് ഇല്ലാതാക്കും. വരുമാനത്തെ മനസിലാക്കി ചിലവ് ചെയ്യുന്ന ഭാര്യയാകും എപ്പോളും നല്ലത്. തള്ളയെ നോക്കി പിള്ളയെ എടുക്കണം എന്നാണ് ചൊല്ല്.

നല്ലസ്വഭാവമുള്ള അമ്മയുടെ മകള്‍ നല്ല ഭാര്യയായിരിക്കും. ഒരു പരിധിവരെയും അമ്മമാരുടെ ഇടപെടലുകളില്‍ നിന്നും മകള്‍ എങ്ങനെയാകും എന്ന് മനസിലാക്കാന്‍ സാധിക്കും. നല്ല അമ്മമാര്‍ മകള്‍ക്ക് നല്ല കുടുംബജീവിതത്തിനായി എങ്ങനെ ഒരുങ്ങണമെന്ന് പറഞ്ഞു കൊടുത്തിരിക്കും. പരാതികളില്‍ ഒപ്പം നില്‍ക്കാതെ തിരുത്തുവാനും ക്ഷമിക്കുവാനും പഠിപ്പിക്കുകയും ചെയ്യും.

Tags

Post Your Comments


Back to top button
Close
Close