Life Style

പാവയ്ക്കയുടെ ഗുണങ്ങള്‍ അറിയാം…

പച്ചക്കറികളുടെ ലോകത്ത് കയ്പിന്റെ റാണിയായി അറിയപ്പെടുന്ന പാവയ്ക്കയുടെ ഔഷധഗുണങ്ങള്‍ വിസ്മയാവഹമാണ്. നൂറു ഗ്രാം പാവയ്ക്കയില്‍ നാന്നൂറ്റിഅമ്പതു മില്ലിഗ്രാം ഇരുമ്പും3.20 ഗ്രാം പ്രോട്ടീനും 32 മില്ലീഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് പാവയ്ക്ക ഒന്നാന്തരമൊരു ഔഷധമാണ്. പതിവായി പാവയ്ക്ക നീരു കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയും. രക്തക്ഷയത്താലും രോഗത്താലും ഉണ്ടാകുന്ന വിളര്‍ച്ചയെ നീക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും.

Read also: വിമാനയാത്രയ്ക്ക് മുൻപ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

കഫനിവാരണത്തിന് പാവയ്ക്ക ഉത്തമമാണ്. ത്വക്ക് രോഗങ്ങള്‍, രക്തക്ഷയം, പിത്തം എന്നിവയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന സിദ്ധൗഷധമാണ് പാവയ്ക്ക. കൃമിശല്യത്തിന് പാവലിന്റെ ഇലയും കായും മറുമരുന്നായി ഉപയോഗിയ്ക്കാം. പാവയ്ക്കാ നീരില്‍ ചെറുതേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിക്കുകയാണെങ്കില്‍ ശരീരത്തിന്റെ അമിത വണ്ണം കുറഞ്ഞു കിട്ടുമെന്നു മാത്രമല്ല, ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കപ്പെടുകയുയും ചെയ്യും. ഉദരസംബന്ധമായ മിക്ക അസുഖങ്ങള്‍ക്കും പാവയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കൊടുത്താല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ശമനം വരും

shortlink

Related Articles

Post Your Comments

Related Articles


Back to top button