Latest NewsKeralaNewsIndia

ഓവര്‍ടേക്കിങ്, ബസ് ഡ്രൈവറെ പാഠം പഠിപ്പിച്ച് മലയാളി യുവാവ്- വീഡിയോ

ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് പാഠം പഠിപ്പിച്ചെന്ന തലക്കെട്ടോടു കൂടി യുവതിയുടെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ പെട്ടെന്ന് കുതിച്ചെത്തിയ ബസിന് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ നിന്നതായിരുന്നുവെന്ന് പിന്നീട് യുവതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തെറ്റായ ദിശയിലൂടെ എത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തടഞ്ഞ് വൈറലായിരിക്കുകയാണ് മലയാളി യുവാവ്.

തമിഴ്‌നാട്ടിലാണ് സംഭവം. മറ്റൊരു ബസിനെ മറികടക്കാനായാണ് ബസ് എതിര്‍ദിശയിലെത്തിയത്. കേരള രജിസ്‌ട്രേഷനുള്ള കാറിലെത്തിയ യുവാവ് ബസിന് മുന്നില്‍ വാഹനം നിര്‍ത്തുകയായിരുന്നു. നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ച് ബസിന് പോകാനുള്ള വഴി ഒരുക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button