Latest NewsUAENewsGulf

വിവാഹ വാഗ്ദാനം നല്‍കി പീഡനം : ദുബായില്‍ പ്രവാസി യുവാവിനെതിരെ കേസ്

ദുബായ് : വിവാഹ വാഗ്ദാനം നല്‍കി പീഡനം , ദുബായില്‍ പ്രവാസി യുവാവിനെതിരെ കേസ്. ജോര്‍ദാന്‍ പൗരനായ 36കാരന് എതിരെയാണ് പീഡന കേസില്‍ പരാതി നല്‍കിയിരിക്കുന്നത്. മൊറോക്കന്‍ സ്വദേശിയായ 37കാരിയായ സെയില്‍സ് വുമണ്‍ ആണ് പീഡനത്തിന് ഇരയായത്. പ്രതിയായ ജോര്‍ദാന്‍ പൗരനെ യുവതി ജോലിചെയ്യുന്ന ഷോപ്പിങ് സെന്ററില്‍ വച്ചാണ് പരിചയപ്പെട്ടത്.

യുവതി പൊലീസില്‍ നല്‍കിയ മൊഴിയിങ്ങനെ : പല തവണ നേരിട്ടുകാണുകയും സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ അടുത്തു. അയാള്‍ക്ക് എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തനിയ്ക്ക് അതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് യുവതി മൊഴി നല്‍കി.

2019 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയെ അയാള്‍ തന്റെ ഫ്‌ളാറ്റിലേയ്ക്ക് ഭക്ഷണം കഴിയ്ക്കാനായി ക്ഷണിയ്ക്കുകയും അതനുസരിച്ച് യുവതി യുവാവിന്റെ ഫ്‌ളാറ്റിലെത്തുകയും ചെയ്തു. ഭക്ഷണം പ്രതി തയാറാക്കിയിരുന്നു. അതു കഴിച്ചതിനു ശേഷം ഇയാള്‍ യുവതിയെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. പ്രതി ഈ സമയത്ത് മദ്യപിച്ചിരുന്നു. പെട്ടെന്ന് ഇയാള്‍ തന്നെ ശാരീരികമായി കീഴടക്കുകയായിരുന്നുവെന്ന് യുവതി മൊഴിയില്‍ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിനുശേഷം പ്രതി യുവതിയെ അവരുടെ ജോലിസ്ഥലത്ത് കൊണ്ടുവിട്ടു. എന്നാല്‍, യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button