Latest NewsKeralaNews

നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി : തുടര്‍ന്നുണ്ടായ സംഭവം കണ്ടുനിന്നവരെ ഞെട്ടിച്ചു

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി . തുടര്‍ന്നുണ്ടായ സംഭവം കണ്ടുനിന്നവരെ ഞെട്ടിച്ചു. കക്കടാശേരി- കാളിയാര്‍ റോഡില്‍ പുളിന്താനം മാവുടിക്കവലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. തിങ്കളാഴ്ച നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.. ഇടിയില്‍ ഭിത്തി ഇടിഞ്ഞതോടെ മേല്‍ക്കൂര വീണു കാറും കാത്തിരിപ്പുകേന്ദ്രവും തകര്‍ന്നു.

കാത്തിരിപ്പുകേന്ദ്രം ഇടിയുന്നതു കണ്ടു സമീപത്തുണ്ടായിരുന്നവര്‍ കാറിലുള്ളവരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കാത്തിരിപ്പുകേന്ദ്രത്തില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. റോഡരികിലിരുന്ന ബൈക്കും ഇടിച്ചുതെറിപ്പിച്ചു. നവജാത ശിശുവിനെയും അമ്മയെയും മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ നിന്നു പൈങ്ങോട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയതാണ് കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button