Latest NewsNewsTechnology

പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കും. വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാച്ചിന്റെ പേര് പിക്സല്‍ വാച്ച് എന്ന് തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും പേര് ആയിരിക്കുമോ എന്നത് വ്യക്തമല്ല. ഗൂഗിളിന്റെ ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ പിക്സല്‍ എന്ന പേരിൽ തന്നെ പുറത്തിറക്കാറുള്ളതിനാൽ സാമ്രത് വാച്ചും ഇതേ പേരിൽ തന്നെ പുറത്തിറക്കാനാണ് സാധ്യത. നേരത്തെ പ്രമുഖ വാച്ച് ബ്രാന്റ് ആയ ഫോസിലിന്റെ ഒരു ഹൈബ്രിഡ് വാച്ച് സാങ്കേതികവിദ്യയും 20 എഞ്ചിനീയര്‍മാരേയും ഗൂഗിള്‍ സ്വന്തമാക്കിയതിനാൽ പുറത്തിറക്കുക ഒരു ഹൈബ്രിഡ് വാച്ച് ആയിരിക്കുമെന്നും സൂചനയുണ്ട്.വാച്ച് പുറത്തിറങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു

Also read : ഊബറിന്റെ വർദ്ധിച്ചു വരുന്ന നഷ്ടം നികത്താൻ, പുതിയ തീരുമാനങ്ങളുമായി രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button