Latest NewsNewsIndia

സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പൊലീസ് പിടിയിൽ

ഭുവനേശ്വര്‍: ഒഡീഷയില്‍ വൻ തുകയുടെ കഞ്ചാവ് പിടിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മല്‍ക്കാന്‍ഗിരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 1500 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സിമന്റ് കൊണ്ടുപോകുകയായിരുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.

ALSO READ: ആരോപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും; രമേശ് ചെന്നിത്തല

വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രാപ്രദേശില്‍ നിന്ന് അംഗുല്‍ ജില്ലയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് കഞ്ചാവ് കണ്ടെത്തിയത്.

ALSO READ: ജോളിയുടെ കുട്ടിക്കാലവും കൗമാര കാലവും തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ : ജ്യോത്സ്യന്റേയും മൊഴി രേഖപ്പെടുത്തി

മാവോയിസ്റ്റ് ഭീകരരുടെ സ്ഥിരം താവളമായ മല്‍ക്കാന്‍ ഗിരിയില്‍ നിന്നും മിക്ക ദിവസങ്ങളിലും കഞ്ചാവ് പിടിച്ചെടുക്കാറുണ്ട്. ഈ വര്‍ഷം മാത്രം ഒഡീഷയില്‍ 19,744 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതില്‍ 191 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button