Latest NewsIndia

ചി​ദം​ബ​രത്തിന്റെ അറസ്റ്റ് എന്നെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ്, ത​ന്നെ അ​പ​മാ​നി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സി​ബി​ഐ ജ​യി​ലി​ല്‍ അ​ട​ച്ചി​രി​ക്കു​ന്നതെന്ന് ചിദംബരം

ചി​ദം​ബ​ര​ത്തെ സാ​ധി​ക്കു​ന്ന അ​ത്ര വേ​ഗ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ പി. ​ചി​ദം​ബ​ര​ത്തെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്യും. കേ​സി​ല്‍ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ഇ​ഡി​യു​ടെ അ​പേ​ക്ഷ ഡ​ല്‍​ഹി പ്ര​ത്യേ​ക കോ​ട​തി അ​നു​വ​ദി​ക്കുകയായിരുന്നു. സ​മാ​ന കേ​സി​ല്‍ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ചി​ദം​ബ​രം സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണ്. ഒ​ന്നാം യു​പി​എ സ​ര്‍​ക്കാ​രി​ല്‍ ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ, ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കമ്പ​നി​ക്കു വി​ദേ​ശ​ത്തു​നി​ന്ന് മു​ത​ല്‍​മു​ട​ക്കാ​യി 305 കോ​ടി രൂ​പ കൊ​ണ്ടു​വ​രാ​ന്‍ വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ര്‍​ഡി​ന്‍റെ (എ​ഫ്‌ഐ​പി​ബി) അ​നു​മ​തി ല​ഭി​ച്ച​തി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണു കേ​സ്.

ഇന്ത്യയില്‍ നിന്നുള്ള വാക്സിൻ ഇറക്കുമതി നിർത്തി, കടുത്ത മരുന്നുക്ഷാമം നേരിട്ട് പാക്കിസ്ഥാന്‍

ക​ള്ള​പ്പ​ണം വെളുപ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി.കോ​ട​തി ഇ​ന്ന് ര​ണ്ട് സാ​ധ്യ​ത​ക​ളാ​ണ് ഇ​ഡി​ക്ക് മു​ന്നി​ല്‍​വ​ച്ച​ത്. ആ​ദ്യ​ത്തേ​ത്, കോ​ട​തി പ​രി​സ​ര​ത്ത് ചി​ദം​ബ​ര​ത്തെ ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്യു​ക പി​ന്നീ​ട് ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക. ര​ണ്ടാ​മ​ത്തേ​ത്, അ​ടു​ത്ത ദി​വ​സം തി​ഹാ​ര്‍ ജ​യി​ലി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക. ഇ​തി​ല്‍‌ ര​ണ്ടാ​മ​ത്തെ നി​ര്‍​ദേ​ശ​മാ​ണ് ഇ​ഡി സ്വീ​ക​രി​ച്ച​ത്. ചി​ദം​ബ​ര​ത്തെ സാ​ധി​ക്കു​ന്ന അ​ത്ര വേ​ഗ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആദര്‍ശിന്റെ മരണം കൊലപാതകം തന്നെ : കുളത്തിനു സമീപത്തെ പൂട്ടികിടന്ന വീട്ടില്‍ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് ആരോപണം

അതെ സമയം ത​ന്നെ അ​പ​മാ​നി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സി​ബി​ഐ ജ​യി​ലി​ല്‍ അ​ട​ച്ചി​രി​ക്കു​ന്ന​തെ​ന്നു ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ ചി​ദം​ബ​രം ഇ​ന്നു സു​പ്രീം കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. സി​ബി​ഐ​യു​ടെ കേ​സി​ലാ​ണ് ചി​ദം​ബ​രം സു​പ്രീം കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. ചി​ദം​ബ​ര​ത്തെ 60 ദി​വ​സം ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക എ​ന്ന​താ​ണ് സി​ബി​ഐ​യു​ടെ പ​ദ്ധ​തി. സി​ബി​ഐ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ഇ​ഡി​ക്ക് കീ​ഴ​ട​ങ്ങാ​ന്‍ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്നു, ചി​ദം​ബ​ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ ക​പി​ല്‍ സി​ബ​ലും കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button